കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് വൻ തീപിടുത്തം
അജ്ഞാതൻ പൊള്ളലേറ്റ് മരിച്ച നിലയിൽ
ഭാരതപ്പുഴയോരത്ത് വൈകിയിട്ടുണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ പൊള്ളലേറ്റ് മരിച്ചു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.തിരൂർ റോഡിൽ മഞ്ചാടി എന്ന സ്ഥലത്ത് ഞായറാഴ്ച വൈകിയിട്ട് അഞ്ചു മണിയോടെയാണ് ഭാരതപ്പുഴയിലെ പുൽക്കാടുകൾക്ക് തീപിടിച്ചത്. തീ റോഡരികിലെ പുൽകാടുകളിലേക്ക് പടർന്നിരുന്നു. കുറ്റിപ്പുറം പോലീസും പൊന്നാനി ഫയർഫോഴ്സും സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്.ഇതിനിടെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം കുറ്റിപ്പുറം ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments