ചർച്ച ചെയ്തു ഉറപ്പുനൽകി മാറഞ്ചേരി പഞ്ചായത്തിലെ ഉപവാസ സമരം അവസാനിപ്പിച്ചു
മാറഞ്ചേരി ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈനിനു വേണ്ടി പൊളിച്ച റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് : പഞ്ചായത്തിലെ യുഡിഎഫ് അം ഗങ്ങളായ ടി. മാധവൻ, സംഗീത രാജൻ, സുലൈഖ റസാഖ് എന്നിവരാണ് ഇന്ന് പഞ്ചായത്ത് ഓഫിസിനുള്ളിൽ ഇന്ന് ഉപവാസ സമരം നടത്തിയത്.
8ാം തിയ്യതി ചർച്ചചെയ്ത് പണി തുടങ്ങാം എന്ന വ്യവസ്ഥയിലാണ് ഉപവാസ സമരം അവസാനിപ്പിച്ചത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, പോലീസ്, പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ഇന്ന് വൈകീട്ട് പഞ്ചായത്തിൽ നടത്തിയ ചർച്ചയിൽ എട്ടാം തീയതി ചർച്ച ചെയ്ത് പണി തുടങ്ങാം എന്ന വ്യവസ്ഥയിലാണ് ഉപവാസ സമരം അവസാനിപ്പിച്ചത്
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പൈപ്പിടാനായി പൊളിച്ചിട്ട റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യ ത്തിലാണ് ഉപവാസ സമരം നടത്തിയത് തുറുവാണം അംബേദ്‌കർ, വടമുക്ക്-മാറാടി, വടമുക്ക്-ചെറുമുക്ക്, എസികെ, വളളുവൻച്ചിറ, അധികാരിപ്പടി-ഒളമ്പക്കടവ് തുടങ്ങിയ റോഡുകളാണ് പൈപ്പ് കൊണ്ടു പോകാൻ പൊളിച്ചിട്ടത്. പൈപ്പിട്ടതിനു ശേഷം റോഡ് നന്നാക്കുവാൻ മാസങ്ങൾക്ക് മുൻപുതന്നെ കരാറുകാരനെ ഏൽപ്പിക്കുകയും ചെയ്തതാണ്. പഞ്ചായത്ത്, ജല അതോറിറ്റി എന്നിവർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി എടുക്കാത്തിനെതിരെയാണ് സമരം നടത്തുന്നതെന്ന് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments