കുറ്റിപ്പുറം ഭാരതപ്പുഴയോരത്തുണ്ടായ തീപിടുത്തം പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു
മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും
എടപ്പാൾ :ഭാരതപ്പുഴയോരത്ത് ഞായറാഴ്ച വൈകിയിട്ടുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു.തൃപ്പാലൂർ സ്വദേശി നാലുകള്ളി പറമ്പിൽ 58 വയസുള്ള അച്ചുതാനന്ദനാണ് പൊള്ളലേറ്റ് മരിച്ചത്.തീപിടിച്ച പുൽകാടുകൾക്ക് സമീപം ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലാണ് അച്ചുദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്.കുറ്റിപ്പുറം തിരൂർ റോഡിൽ ഭാരതപ്പുഴയോരത്തെ പുൽകാടുകൾക്കാണ് ഞായറാഴ്ച വൈകിയിട്ട് അഞ്ചു മണിയോടെ തീ പിടിച്ചത്. തീപിടുത്തം റോഡരികിലേക്ക് കയറിയതോടെ പ്രദേശം കറുത്ത പുകപടലങ്ങൾ കൊണ്ട് മൂടിയിരുന്നു.കുറ്റിപ്പുറം പോലീസും പൊന്നാനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.തീപിടുത്തത്തിൽ നിരവധി ജീവജാലങ്ങളും ചത്തൊടുങ്ങിയിട്ടു.പ്രദേശത്തെ 500 മീറ്ററോളം ചുറ്റളവിൽ തീ പടർന്നിരുന്നു.കത്തി കരിഞ്ഞ പുൽകാടുകൾക്കിടയിൽ അച്ചുതാനന്ദന്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.കുറ്റിപ്പുറം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments