കുണ്ടുകടവ് - ഗുരുവായൂർ സംസ്ഥാനപാത
അത്താണിയിൽ റോഡിനു വിള്ളൽ
കുണ്ടുകടവ് - ഗുരുവായൂർ സംസ്ഥാനപാതയിൽ അത്താണിയിൽ റോഡിന് വിള്ളൽ. വലിയ നീളത്തിലാണ് റോഡിനു വിള്ളൽ കാണപ്പെട്ടിരിക്കുന്നത്. ജൽജീവന്‍ പദ്ധതിക്കായി പൈപ്പിടുന്നതിനായി കുഴിയെടുത്തതിനെത്തുടർന്ന് അടിയിലെ മണ്ണ് നീങ്ങിയതാകാം വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജൽജീവൻ പദ്ധതിക്കായി പൈപ്പ് ഇടുന്നതിനായി ഒരു ഭാഗത്ത് കുഴിയെടുക്കുകയും ശേഷം മണ്ണിട്ട് ടാറിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി പ്രധാന പൈപ്പുകൾ ഇടുന്നതിനായി ഇവിടെ നിലവിൽ കുഴിയെടുത്തിരുന്നു. ഇത്തരത്തിൽ കുഴിയെടുത്ത് പൈപ്പിട്ട് മണ്ണിട്ട് മുടിയെങ്കിലും ടാറിങ് നടത്തിയിരുന്നില്ല. ഇതുമൂലം മഴയെതുടർന്ന് മണ്ണ് നീങ്ങിയതാകാം വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പറയുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments