ആയിരം പേർക്ക് നീന്തൽ പരിശീലനം പദ്ധതി ഉദ്ഘാടനം ചെയ്തു.
പൊന്നാനി: സ്വിമ്മിംഗ് മുഖ്യപ്രവർത്തനമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഗുഡ് ഹോപ്പ് സിം ബ്രോസ് എന്ന സന്നദ്ധ സംഘടനയ്ക്ക് കീഴിൽ ആയിരം പേർക്ക് നീന്തൽ പരിശീലനം എന്ന പദ്ധതിക്ക് തുടക്കമായി. പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. മുങ്ങി മരണങ്ങൾ നിരന്തരം വാർത്തയാകുന്ന ഇക്കാലത്ത് നീന്തൽ അറിയാത്തവരെ പരിശീലിപ്പിക്കാൻ ഏറ്റെടുത്ത ഈ പ്രവർത്തനം മാതൃകാപരവും അഭിനന്ദനീയവും ആണെന്ന് എംഎൽഎ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ കുളങ്ങൾ നവീകരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇത്തരം സമിതികൾക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പ്രസിഡണ്ട് പി.പി മൊയ്തീൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ.എ ബക്കർ, പൊന്നാനി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രാജേഷ്, ഉമറുൽ ഫാറൂഖ് മൗലവി, കെ സി മുഹമ്മദ് ബഷീർ, വി.പി ഗംഗാധരൻ, ഫിറോസ് ആന്തൂർ, മജീദ് കെ പ്രസംഗിച്ചു. സ്വിം ബ്രോസ് കുടുംബത്തിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments