കടൽദുരന്തം: എസ്.ഡി.പി.ഐ. പ്രതിഷേധസംഗമം
പൊന്നാനി: കടൽദുരന്തത്തിൽ മരണപ്പെട്ട അബ്ദുസലാം, അബ്ദുൽഗഫൂർ എന്നിവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ. പ്രവർത്തകരുടെ പ്രതിഷേധസംഗമം. എസ്.ഡി.പി.ഐ. പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊന്നാനി ഫിഷറീസ് ഓഫീസിനുമുന്നിൽ പ്രതിഷേധസംഗമം നടത്തിയത്. ചന്തപ്പടിയിൽനിന്ന് പ്രതിഷേധ പ്രകടനവുമായെത്തിയ പ്രവർത്തകരെ ഫിഷറീസ് ഓഫീസിനുമുന്നിൽ പൊന്നാനി പോലീസ് തടഞ്ഞു. പ്രതിഷേധസംഗമം എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം ഹമീദ് പരപ്പനങ്ങാടി ഉദ്‌ഘാടനം ചെയ്‌തു. കുഞ്ഞൻബാവ അധ്യക്ഷത വഹിച്ചു. പൊന്നാനി മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി, ബിലാൽ പൊന്നാനി, പി.കെ. റിഷാബ്, പി.വി. അജ്‌മൽ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments