സി.എം. വലിയുല്ലാഹി ഉറൂസ് പുതുപൊന്നാനിയുടെ ആത്മീയ വേദിയായി
വിശ്വാസികളുടെ ആത്മീയസംഗമ വേദിയായി
പുതുപൊന്നാനിയിൽ നടന്ന സി.എം. വലിയുല്ലാഹി ഉറൂസ്. സി.എം. വലിയുല്ലാഹി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സി.എം. വലിയുല്ലാഹി 34 -ാമത് ഉറൂസ് നടത്തിയത്. വിവിധയിടങ്ങളിൽനിന്നായി നിരവധിപേരാണ് ഉറൂസിൽ പങ്കെടുത്തത്. ഉറൂസ് യൂനുസ് നഈമി കൈപ്പമംഗലം ഉദ്ഘടനം ചെയ്‌തു. ഹമീദ് സുഹ്‌രി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഷമീർ ചൂലൂർ മുഖ്യപ്രഭാഷണം നടത്തി. ഇലൽഹബീബ് പത്താം വാർഷിക പ്രഖ്യാപനവും ലോഗോ പ്രകാശനവും സയ്യിദ് ഫളൽ നഈമി അൽജിഫ്രി നിർവഹിച്ചു. സി.എം. വലിയുല്ലാഹിയുടെ മഹനീയ ജീവിതം പാടിപറയൽ ഹംസ മഹ്‌മൂദിയും സംഘവും നേതൃത്വം നൽകി. ഹാഫിള് അബ്ദുറഹ്‌മാൻ സഖാഫി, താഹിർ മദനി അണ്ടത്തോട്, സലാം മുസ്‌ലിയാർ, അബ്ദുറഹിമാൻ, അനസ്, താഹിർ, ഗഫൂർ മുസ്‌ലിയാർ, എച്ച്.പി. ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു. ഉറൂസിനെത്തിയ മുഴുവൻപേർക്കും ഭക്ഷണവിതരണം നടത്തി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments