പുതുപൊന്നാനി ചിന്ത ലൈബ്രറി തുല്യത പഠിതാക്കൾക്കുള്ള രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
സാക്ഷരത മിഷൻ -പൊന്നാനി നഗരസഭ നടപ്പിലാക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു തുല്യത കോഴ്സിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പുതുപൊന്നാനി ചിന്ത ലൈബ്രറി രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പുതു ചുവട് എന്ന പേരിൽ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്ഘാടനം ചെയ്തു.
നാടക പ്രവർത്തകനും അദ്ധ്യാപകനുമായ ഹബീബ് സർഗം മുഖ്യാതിഥിയായി.
എം എൻ സി ഇ സി പൊന്നാനി നഗരസഭ ചാർജ് സതീരത്നം വിഷയാവതരണം നടത്തി.
പി.എസ്. കരീം, പി. അബൂബക്കർ, എം. ഹൈദർ, മോഹനൻ കുറ്റീരി, വി.എം. അബൂബക്കർ, പി.കെ. കൽഫാൻ തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments