തണൽ പുരയിടകൃഷി:രണ്ടാംഘട്ട വിളവെടുപ്പ് നടത്തി
മാറഞ്ചേരി: തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശ രഹിത അയൽകൂട്ടങ്ങളിലൂടെ നടത്തുന്ന തണൽ പുരയിട കൃഷിയുടെ രണ്ടാം ഘട്ട വിളവെടുപ്പ് നടത്തി. പനമ്പാടുള്ള സംഗമം 41 ഉം66 ഉം അയൽകൂട്ടങ്ങളുടെ വിളവെടുവെപ്പാണ് ഉത്സവാന്തരീക്ഷത്തിൽ നടന്നത്. വിളവെടുപ്പിന്
പ്രേമലത, റംസിയ , സുജാത, കാർത്തിക, പ്രീതി, ആർദ്രം,ഹാദിയ ആബിദ എന്നിവർ നേതൃത്വം നൽകി. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എക്സി അംഗം കെ.വി. മുഹമ്മദ് ഹാജി പ്രസംഗിച്ചു.
വെള്ളരി, കുമ്പളം മത്തൻ , ചുരങ്ങ, വെണ്ട പയർ, ചീര, വഴുതന, പീച്ചിങ്ങ ,കക്കരി , വഴുതന തുടങ്ങിയവയാണ് ഇന്ന് വിളവെടുപ്പ് നടത്തിയത്.
കഴിഞ്ഞ 8 വർഷമായി നടന്ന് വരുന്ന തണൽ പുരയിടകൃഷിയിൽ അഞ്ഞൂറോളം കുടുംബങ്ങൾ പങ്കാളികളാണ്. എല്ലാ വർഷവും സൗജന്യമായി വിത്തുകൾ ആവശ്യമായ പരിശീലനങ്ങളോടെയാണ് നൽകി വരുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments