പൊന്നാനി പുഴമ്പ്രം ചെറുവായ്ക്കരയില്‍ കലുങ്കിന് താഴെ നിന്നും തലയോട്ടി കണ്ടെത്തി. മനുഷ്യ തലയോട്ടിയാണ് കണ്ടെടുത്തത്. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു
വൈകീട്ട് നാല് മണിയോടെ സമീപത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. പുഴമ്പ്രം ചെറുവായ്ക്കരയില്‍ കലുങ്കിന് താഴെ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു തലയോട്ടി. കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തുകയും തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ പൊന്നാനി പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസെത്തി തെളിവെടുപ്പ് നടത്തി. തലയോട്ടിക്ക് ഏറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments