ഭരണഘടനയാണ് ഇക്കാലത്തെ പ്രധാന പ്രതിപക്ഷം ; കൽപ്പറ്റ നാരായണൻ
പൊന്നാനി : ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാന പ്രതിപക്ഷം ഭരണഘടനയാണെന്നും ഫാസിസത്തെ ചെറുക്കേണ്ടത് ഭരണഘടനയെ സംരക്ഷിച്ചു കൊണ്ടാണെന്നും സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. എം ഇ എസ് പൊന്നാനി കോളേജിൽ മലയാള വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ എഴുത്തിൻ്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം.
ഇക്കാലത്ത് സർഗ്ഗാത്മകതയാണ് പ്രധാന പ്രതിരോധ ആയുധമെന്നും അത് ഉപയോഗിക്കപ്പെടേണ്ടതുണ്ടെന്നും കൽപ്പറ്റ നാരായണൻ കൂട്ടിച്ചേർത്തു.
എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ ഇ അനസ് അധ്യക്ഷത വഹിച്ചു. ഡോ. റജൂൽ ഷാനിസ്, ഡോ. എ ആർ സിന, ഡോ. തൗഫീഖ് റഹ്മാൻ, ഡോ കെ എം ജയശ്രീ, സഫറാസ് അലി എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments