ചിയ്യാനൂരിൽ ഹാപ്പിനെസ്സ് പാർക്ക് മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു
ആലങ്കോട് പഞ്ചായത്തിലെ ജനകീയ പദ്ധതിയായ ഹാപ്പിനെസ്സ് പാർക്ക് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ചിയ്യാനൂർ ചിറക്കുളത്തിനോടു ചേർന്ന് കുട്ടികൾക്കായുള്ള കളിയിടങ്ങൾ, ഇരിപ്പിടങ്ങൾ, കല്ല് പതിച്ച നടപ്പാത ഉൾപ്പെടെയാണ് പാർക്ക് സജ്ജീകരിച്ചിട്ടുള്ളത്. മുൻ സ്പീക്കറും പൊന്നാനി എം.എൽ.എയുമായിരുന്ന പി. ശ്രീരാമകൃഷ്ണൻ അനുവദിച്ച 25 ലക്ഷം രൂപയും ബ്ലോക്ക്പഞ്ചായത്തിന്റെ മൂന്നു ലക്ഷവും പഞ്ചായത്തിന്റെ രണ്ടു ലക്ഷം രൂപയും ഉപയോഗിച്ചാണ് ഹാപ്പിനെസ്സ് പാർക്ക് നിർമാണം പൂർത്തിയാക്കിയത്. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. പി. നന്ദകുമാർ എം.എൽ.എ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി ഷഹീർ, വൈസ് പ്രസിഡൻറ് പ്രഭിത ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ മുഹമ്മദ് ഷെരീഫ്, ഷഹന നാസർ, സി.കെ പ്രകാശൻ, ബ്ലോക്ക് അംഗം കരുണാകരൻ, പഞ്ചായത്ത് സെക്രട്ടറി ജഗദമ്മ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments