അയിരൂർ എ.യു.പി സ്കൂളി വാട്ടർ ഫിൽറ്റർ ഉദ്ഘാടനം ചെയ്തു
അയിരൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുവേണ്ടി അയിരൂർ ഉളിയത്തയിൽ കുഞ്ഞിമാമു മാസ്റ്റർ & ഫാമിലി സ്പോൺസർ ചെയ്ത വാട്ടർ ഫിൽറ്റർ ജില്ലാപഞ്ചായത്ത് മെമ്പർ എ.കെ സുബൈറിന്റെ സാന്നിദ്ധ്യത്തിൽ ഉളിയത്തയിൽ കുഞ്ഞിമാമു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്കൂളിന്റെ ഒരറ്റത്ത് പോയി വെള്ളം കുടിക്കുന്ന സാഹചര്യത്തിൽ നിന്ന് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വെള്ളം കുടിക്കുവാനും ശേഖരിക്കുവാനും സൗകര്യപ്രദമായി മദ്യഭാഗത്ത് തന്നെ ടാപ്പും അനുബദ്ധസൗകര്യങ്ങളും ഫിറ്റ് ചെയ്തത് ശ്രദ്ധേയവും ഏറെ ഉപകാരപ്രദവുമാണ്.
ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, പി.ടി.എ പ്രസിഡന്റ് അൽത്താഫ് ഹുസൈൻ, ഹെഡ് മിസ്ട്രസ് കെ സുനിത , സ്റ്റാഫ് സെക്രട്ടറി എ.കെ നൗഷാദ് മാസ്റ്റർ, മിനി ടീച്ചർ, എം. അനിത ടീച്ചർ, നാസർ മാസ്റ്റർ, മുഷ്താഖ് അലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments