ആവേശം അലതല്ലി കെ.എസ്. ഹംസയുടെ റോഡ്ഷോ
കടലോരവും കായലോരവും ചുറ്റിയുള്ള എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസയുടെ റോഡ്ഷോ നാട് ചുവപ്പിച്ചാണ് നീങ്ങിയത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ്ഷോ വഴിയോരം ഇളക്കിമറിച്ചു. സ്‌ത്രീകൾ ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി പാതയോരത്ത് കാത്തുനിന്നിരുന്നത്. മാറഞ്ചേരി സെൻററിൽ നിന്നാരംഭിച്ച റോഡ്‌ഷോ കരിങ്കല്ലത്താണി, കുണ്ടുകടവ്, കുണ്ടുകടവ് ജങ്ഷൻ, ചന്തപ്പടി, കോടതിപടി, ബസ്റ്റാൻഡ്, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി, പെരുമ്പടപ്പ് പാറ, എരമംഗലം, മൂക്കുതല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ചങ്ങരംകുളത്ത് സമാപിച്ചു. എൽ.ഡി.എഫ്. നേതാക്കളായ പി. നന്ദകുമാർ എം.എൽ.എ., അഡ്വ. പി.കെ. ഖലീമുദ്ദീൻ, അജിത് കൊളാടി, സി.പി. മുഹമ്മദ് കുഞ്ഞി, പി. രാജൻ, ഒ.ഒ. ഷംസു, ടി.എം. സിദ്ദീഖ്, ടി. സത്യൻ, എ.കെ. ജബ്ബാർ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments