അജ്മൽ മാസ്റ്റർ പ്രഭാത് ബുക്സ് എൻഡോവ്മെൻ്റ് വന്നേരി എച്ച് എസ് സ്കൂളിന് സമ്മാനിച്ചു.
പെരുമ്പടപ്പ് : പൊന്നാനി ഉപജില്ലയിലെ കായിക അധ്യാപകനായിരുന്ന അജ്മൽ മാസ്റ്ററിൻ്റെ സ്മരണാർത്ഥം എ കെ എസ് ടി യു പൊന്നാനി സബ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ല മികച്ച ലൈബ്രറി പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിന് നൽകുന്ന
10000 രൂപയുടെ ലൈബ്രറി പുസ്തക എൻഡോവ്മെൻ്റിന് വന്നേരി എച്ച് എസ് എസ് പുന്നയൂർകുളം പെരുമ്പടപ്പിന് കൈമാറി
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി എം വിനോദ് എൻഡോവ്മെൻ്റ് വിതരണം ചെയ്തു ഉത്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് അശ്റഫ് തളികശ്ശേരി അധ്യക്ഷത വഹിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് പി. സൗദാമിനി മുഖ്യാതിഥിയായി.
ചടങ്ങിൽ ജില്ല പ്രസിഡണ്ട് ശ്രീകാന്ത് വി കെ പദ്ധതി വിശദികരിച്ചു.
മാനേജർ രമണി അശോകൻ, പ്രധാനാധ്യാപിക മിലി, പ്രിൻസിപ്പൽ സന്ധ്യ സുന്ദരശേൻ മാസ്റ്റർ,
കെ.എസ് രമേഷ് ചന്ദ്ര, കെ. ബാബുരാജൻ ,കെ.നൗഷാദ് ,
ഒ.സമദ്, റെമീന പി എന്നിവർ പ്രസംഗിച്ചു.
'
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments