വന്നേരി സ്കൂളിൽ എൻ.എസ്.എസ്. സ്നേഹാരാമം തുറന്നു
പെരുമ്പടപ്പ്: വന്നേരി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹാരാമം വന്നേരിയിൽ പൊതുജനത്തിനായി തുറന്നു കൊടുത്തു. പാതയോരങ്ങൾ സുന്ദരമാക്കുന്നതിന് മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി വന്നേരി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും, പെരുമ്പടപ്പ് പഞ്ചായത്തും, മലപ്പുറം ജില്ലാ ശുചിത്വ മിഷനും കൂടി സഹകരിച്ച് നിർമ്മിച്ച സ്നേഹാരാമം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത, വന്നേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ എസ് സന്ധ്യ, പ്രധാനാധ്യാപിക കെ പി മില്ലി, വാർഡ് അംഗം ടിപി അജീഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിശ പ്രദീപ്, പി അക്ബർ, പിടിഎ പ്രസിഡണ്ട് ശരീഫ് തളികശേരി, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ എം അൻവർ റഷീദ് എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments