Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രതിഷേധ ദിനം ആചരിച്ചു


പ്രതിഷേധ ദിനം ആചരിച്ചു


പൊന്നാനി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) പ്രതിഷേധ ദിനം ആചരിച്ചു. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ തടസ്സരഹിത വൈദ്യുതി വിതരണം സംസ്ഥാനത്ത് തുടരുന്നതിന് ലൈൻമാൻ തസ്തികയിൽ ആവശ്യത്തിന് ജീവനക്കാർ ഉണ്ടാകണം അതിനായി ഇലട്രിസിറ്റി വർക്കറിൽ നിന്നും ലൈൻമാൻ പ്രമോഷൻ നൽകണമെന്നും അങ്ങിനെ ഉണ്ടാകുന്ന ഇലക്ട്രിസിറ്റി വർക്കർമാരുടെ ഒഴിവുകളിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനത്തിന് കാത്തിരിക്കുന്ന കോൺട്രാക്ട് തൊഴിലാളികളെ നിയമിക്കണമെന്നും, ഓഫീസ് അറ്റൻ്റൻ്റ് തസ്തികയിൽ നിന്നും കാഷ്യറായി പ്രമോഷൻ നൽകുകയും അത്തരം ഒഴിവുകളിൽ ആശ്രിത നിയമന വ്യവസ്ഥ പ്രകാരം അർഹരായവരെ നിയമിക്കണമെന്നും, ഡിഎ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ അടിയന്തിരമായും വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വ്യാപകമായി ഡിവിഷൻ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. പൊന്നാനി ഡിവിഷൻ പ്രതിഷേധ യോഗം വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ ട്രഷറർ ദയാൽ കുമാർ. സി ബി അധ്യക്ഷത വഹിച്ചു ഡിവിഷൻ സെക്രട്ടറി സുധീഷ്.എൻ സ്വാഗതം പറഞ്ഞു, ശശികുമാർ.ആർ, മുഹമ്മദ്.പി കെ, പ്രദീപ്. പി കെ,പ്രവീൺ. കെ., ഗിരീഷ്. എം, ശ്രീമതി സരിത, എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു രാജീവ് കെ നന്ദി പറഞ്ഞു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments