സ്വകാര്യ സ്‌കൂൾ കെട്ടിടനിർമാണത്തിനെതിരെ നാട്ടുകാർ
വീടിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
മാറഞ്ചേരി അവുണ്ടിത്തറയിലെ പത്തോളം വരുന്ന വീട്ടുകാർ തങ്ങളുടെ വീടിനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ആവശ്യവുമായി മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിനുമുന്നിൽ നിൽപ്പ് സമരവും നടത്തി. പോലീസ് എത്തിയാണ് സമരം അവസാനിപ്പിച്ചത്. കുട്ടികളും സ്‌ത്രീകളും ഉൾപ്പെടുന്ന സംഘമാണ് ഉപരോധത്തിന് നേതൃത്വം നൽകിയത്. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് അവുണ്ടിത്തറയിൽ സ്വകാര്യ സ്‌കൂളിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഭൂമി താഴ്ത്തിയപ്പോൾ സമീപത്തെ വീടിന് വിള്ളൽ സംഭവിക്കുകയും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചു സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ്. ഇതുനുപുറമെ ഇതിനോടു ചേർന്നുള്ള പ്രേമദാസ്, ആമിനു, സുബ്രഹ്മണ്യൻ, ശാന്ത, പത്മ, മജീദ് എന്നിവരുടേത് ഉൾപ്പെടെ പത്തോളം വീടുകൾക്കും കെട്ടിട നിർമാണം തകർച്ചാഭീഷണിയാണെന്ന് സമീപവാസികൾ പറയുന്നു. അര ഏക്കറോളം ഭാഗം വലിയ ആഴത്തിൽ മണ്ണുകൾ നീക്കംചെയ്‌തിട്ടാണ് നിർമാണം നടത്തുന്നത്. കാലവർഷമെത്തിയാൽ വലിയ ദുരന്തം ഉണ്ടാകുമെന്നു വീട്ടുകാർ പറയുന്നു. ശാസ്‌ത്രീയമായരീതിയിലല്ല നിർമാണം നടത്തുന്നതെന്നാണ് പ്രധാന ആരോപണം. അധികൃതരുടെ അനുമതിയോടെയാണ് നിർമാണം നടത്തുന്നതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments