മാറഞ്ചേരിയിൽ ആളില്ലാത്ത വീട്ടിൽ മോഷണം. കള്ളന്റ ദൃശ്യം സി സി ടി വി യിൽ
മാറഞ്ചേരി പനമ്പാട് അവിണ്ടിത്തറ പതിനഞ്ചാം വാർഡിൽ ആളില്ലാത്ത വീട്ടിൽ മോഷണം നടന്നു. ഞായറാഴ്ച്ച പുലർച്ചേ 1.45ന് സംഭവം നടന്നത്..വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് വീടിനകത്തെ Led tv അലക്സ ടോയ്, വൈ ഫൈ മോഡം, ക്യാമറയുടെ ഡിവിആർ തുടങ്ങിയ കവർന്നു.കിരിയത്ര ശ്രീജിത്തിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. ശ്രീജിത്ത് കുടുംബവും ഗൾഫിലാണ്. അടുത്ത വീട്ടിൽ മാതാപിതാക്കൾ താമസിക്കുന്നത് . രാവിലെ ശ്രീജിത്തിന്റെ പിതാവ് തോട്ടം നനയ്ക്കാൻ വന്നപ്പോഴാണ് സംഭവം കാണുന്നത്. പ്രതി ടിവിയുമായി പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയിലെ വിരലടയാള വിദഗ്ധ റുബീനയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments