ബിഡി കെ പൊന്നാനി വാർഷിക ജനറൽബോഡി യോഗം ഞായറാഴ്ച.
പൊന്നാനി: സന്നദ്ധ രക്തദാന രംഗത്ത് 2011 മുതൽ പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരളയുടെ പൊന്നാനി താലൂക്ക് കമ്മിറ്റി വാർഷിക പൊതുയോഗവും ജനറൽബോഡിയും ഫെബ്രുവരി 25 ഞായറാഴ്ച എടപ്പാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാന രംഗത്ത് ഒരു ലാഭേച്ഛയും കൂടാതെ സന്നദ്ധ രക്തദാതാക്കളെ വളർത്തിയെടുക്കുന്നതിനായി രക്തദാന ക്യാമ്പുകളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിവരുന്ന ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾ വളർന്നുവരുന്ന സമൂഹത്തിൽ രക്തദാന രംഗത്ത് ഏറെ ചലനാത്മകമായ മാറ്റങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 25 ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് എടപ്പാൾ ഗ്ലോബൽ ഫിറ്റ്നസ് സെന്ററിൽ വെച്ച് നടക്കുന്ന വാർഷിക പൊതു യോഗത്തിൽ സ്ത്രീകളുടെ വിഭാഗമായ എയ്ഞ്ചൽസ് വിംഗ് താലൂക്ക് കമ്മിറ്റിയുടെയും ജനറൽബോഡി യോഗം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8136808404, 8907709708
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments