സ്വരാജ് ട്രോഫി പുരസ്‌കാരത്തിന്റെ നേട്ടത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാത്ത് ഒന്നാംസ്ഥാനത്തിൽ ഹാട്രിക്
ഉല്പാദനം, കൃഷി, മത്സ്യ തുടങ്ങിയ മേഖലയിലും കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, പട്ടികജാതി വിഭാഗങ്ങൾ അടക്കമുള്ള സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയെല്ലാം ക്ഷേമത്തിനായി നടപ്പാക്കിയ സമഗ്ര പദ്ധതികളുടെ അംഗീകാരമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് സ്വരാജ് ട്രോഫി പുരസ്‌കാരം. തുടർച്ചയായി നാലാം തവണയാണ് സ്വരാജ് ട്രോഫി പുരസ്‌കാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നേടുന്നത്. ഇതിൽ ഇത്തവണ നേടിയതോടെ സംസ്ഥാത്ത് ഒന്നാംസ്ഥാനത്ത് ഹാട്രിക് നേടുന്ന ബ്ലോക്ക് പഞ്ചായത്തെന്ന പ്രത്യേകതയും പെരുമ്പടപ്പിന് സ്വന്തം. ആദ്യം സംസ്ഥാനത്ത് മൂന്നാമതയാണ് സ്വരാജ് ട്രോഫി പുരസ്‌കാരം നേടിയത്. വികേന്ദ്രീകൃതാസൂത്രണ പദ്ധതികൾ സുസ്ഥിരമായും, പരമാവധി ജനകീയമാക്കിയും നടപ്പാക്കാൻ കഴിഞ്ഞതാണ് നേട്ടത്തിന് കാരണമായതിൽ പ്രധാനം. കാർഷിക ഉല്പാദന മേഖലയിലും, വനിതാ സംരംഭക പദ്ധതികളിലും, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, പട്ടികജാതി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുള്ള പദ്ധതികൾക്കും മണ്ണ് - ജല സംരക്ഷണ പ്രവർത്തികൾക്കും പ്രാധാന്യം നൽകി. ആരോഗ്യരംഗത്ത് ഡയാലിസിസ് കേന്ദ്രം, കുട്ടികളിലെ വൈകല്യങ്ങൾ ചെറുപ്രായത്തിലേ കണ്ടെത്തി ചികിത്സ നൽകാൻ മാറഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ സജ്ജീകരിച്ച ഏർളി ഇന്റെർവെൻഷൻ സെന്റർ പ്രവർത്തനം, അരുണിമ സമഗ്ര വിളർച്ച പ്രതിരോധ പദ്ധതി, സുകൃതം സമഗ്ര വയോജന സംരക്ഷണ പദ്ധതി, സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ തൊഴിൽ പരിശീലനം അടക്കമുള്ള സംരംഭ പദ്ധതികളും സമഗ്ര മാനസികാരോഗ്യ പദ്ധതി, വയോജനോത്സവം, വനിതാ സാംസ്കാരികോത്സവം, ഭിന്നശേഷി കലോത്സവം, കേരളോത്സവങ്ങളും സ്വരാജ് നേട്ടത്തിന് വഴിയൊരുക്കി. ഓപ്പൺ ജിമ്മുകൾ, വയോജന പാർക്ക്, ജൈവ പച്ചക്കറി തൈ ഉൽപ്പാദക യൂണിറ്റുകൾ, ഔഷധോദ്യാനങ്ങൾ, നെൽ വിത്തു ഉല്പാദന കേന്ദ്രം, ചെറുധാന്യ സംരക്ഷണം, വിവിധ സംരംഭങ്ങൾ അടക്കമുള്ള സാമൂഹിക വീക്ഷണത്തോടെയുള്ള പദ്ധതികളും പുരസ്‌കാര നേട്ടത്തിന് തിളക്കംകൂട്ടിയവയാണ്. പ്ലാൻ ഫണ്ട്, ധനകാര്യകമ്മീഷൻ ഗ്രാൻഡ് ഫണ്ട് എന്നിവയും പൂർണമായും ചെലവഴിച്ചു. ദീർഘവീക്ഷണത്തോടെയും, സുസ്ഥിര വികസനം ലക്ഷ്യമാക്കിയുമുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുഭരണ സമിതിയുടെയും, സെക്രട്ടറി അടക്കമുള്ള നിർവ്വഹണ ഉദ്യോഗസ്ഥരുടെയും, മുഴുവൻ ജീവനക്കാരുടെയും ആസൂത്രണ സമിതി അംഗങ്ങളുടെയും കൂട്ടായ്‌മയോടെയുള്ള പ്രവർത്തനമാണ് തുടർച്ചയായി അംഗീകാരങ്ങൾ നേടുന്നതിന് കാരണമായതെന്ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു പറഞ്ഞു. ഉത്‌പാദന മേഖലയിലെ പദ്ധതികളും, ദുർബല വിഭാഗങ്ങളെ ചേർത്തുപിടിച്ചും, അവരുടെ ജീവിതംകൂടി നിറമുള്ളതാക്കുന്നതിനു ഉതകുന്ന പദ്ധതികൾ നടപ്പാക്കാനായെന്നും. ജീവനക്കാരോടിഴചേർന്നു നിൽക്കുന്ന ഭരണസമിതിയും, ഉത്സാഹത്തോടെ പദ്ധതികൾ നടപ്പാക്കുന്ന നിർവഹണ ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും അടങ്ങുന്ന ബ്ലോക്കിലെ കൂട്ടായ്‌മ മാതൃകാപരമാണെന്നും ബ്ലോക്ക് സെക്രട്ടറി കെ.ജെ. അമൽദാസ് പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments