പഠനോത്സവം ഉപജില്ലാ ശില്പശാല
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളിലുണ്ടായ അക്കാദമികമായ മികവിനെ സമൂഹത്തിനുമുമ്പാകെ അവതരിപ്പിക്കുന്ന ജനകീയമായ പരിപാടിയാണ് പഠനോത്സവം. മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം ശാസ്ത്രം ഐടി തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾ നേടിയ ആഴ ത്തിലുള്ള അറിവിനെ സ്വതന്ത്രമായ ഭാഷയിലും രീതിയിലും പൊതു സമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുക എന്നതാണ് പഠനോത്സവത്തിന്റെ പ്രധാന ലക്ഷ്യം. സമഗ്ര ശിക്ഷ കേരള യു ആർ സി പൊന്നാനി യുടെ നേതൃത്വത്തിൽ 27-2-2024 ന് പി എൻ യു പി എസ് കാഞ്ഞിരമുക്ക് സ്കൂളിൽ വച്ച് പഠനോത്സവം പൊന്നാനി ഉപജില്ലാതല ശില്പശാല സംഘടിപ്പിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യു ആർ സി ട്രൈനർ അജയകുമാർ വി അധ്യക്ഷത വഹിച്ചു. ട്രെയിനർ അജിത് ലൂക്ക് സ്വാഗതമർപ്പിച്ചു.വാർഡ് മെമ്പർ റെജില ആലുങ്കൽ ആശംസകൾ അർപ്പിച്ചു. യു ആർ സി തല സംയുക്ത ഡയറി പ്രകാശനം ഒന്നാം ക്ലാസ് റിസോഴ്സ് പേഴ്സൺ ജിഷ ടീച്ചർ നിർവഹിച്ചു. BPC ഹരിയാനന്ദകുമാർ ആശംസകൾ അർപ്പിച്ചു. സി ആർ സി സി രഹ നന്ദി രേഖപ്പെടുത്തി.പൊന്നാനി ഉപജില്ലയിലെ സ്കൂളുകളിൽ നിന്നായി 56 അധ്യാപകർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments