ഹിഫ്ള് പൂർത്തീകരണവും പ്രാർത്ഥനാ സംഗമവും നടത്തി
പുറങ്ങ് ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയിൽ ഹിഫ്ള് പൂർത്തീകരണ സദസ്സും പ്രാർത്ഥനാ സംഗമവും നടത്തി. സ്ഥാപനത്തിന്റെ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘടനം ചെയ്തു. ട്രെഷറർ ഒ സി സലാഹുദ്ധീൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശഹീർ അൻവരി പുറങ്ങ് സ്വാഗതം പറഞ്ഞു.
റഫീഖ് ഫൈസി തെങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
ഈ അധ്യായന വർഷത്തിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും അഖില കേരള ഹിഫ്ള് കോളേജ് ആർട്സ് ഫെസ്റ്റിൽ മികവ് പുലർത്തിയവർക്കുമുള്ള അവാർഡുകൾ കൈമാറി.
കെ വി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ മാരാമുറ്റം, സലാം വെളിയത്തേൽ, സനോജ് വെളിയത്തേൽ, എ വി മൂസക്കുട്ടി ഹാജി, ഉമ്മർ പി പി,എൻ അബൂബക്കർ, ഒ സി മുഹമ്മദ് കുട്ടി,ബഷീർ ഒറ്റകത്ത്, അഷ്‌റഫ് കാട്ടിൽ, മുഹമ്മദ് കുട്ടി ഒ, വലിയുള്ള ഖാസിമി, ഹാഫിള് മുഹമ്മദ് റഷാദ് വാഫി ഫുർഖാനി ,ടി പി റഷീദ് വാഫി, ഹാഫിള് ഗുലാം സർവർ റഹ്മാനി, പിവിസി മുഹമ്മദ്,മുഹമ്മദലി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
പൊന്നാനി സ്വദേശി അയ്യൂബ്, മർജാൻ ദമ്പതികളുടെ മകൻ അൽ അമീൻ പി പി യാണ് ഹിഫ്ള് പൂർത്തീകരിച്ചത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments