കുരുന്നുകൾക്ക് പോലീസ് സ്റ്റേഷൻ സന്ദർശനം നവപാഠമായിമാറി
പോലീസ് സ്റ്റേഷൻ സന്ദർശനം വിദ്യാർഥികളിൽ നവ്യാനുഭവമായി മാറി,പോലീസ് എന്ന് കേൾക്കുമ്പോഴേക്കും പേടിച്ച് ഓടിയോളിക്കുന്ന കുരുന്നുകൾക്ക് പോലീസ് സ്റ്റേഷൻ സന്ദർശനം നവപാഠമായിമാറി.
പൊതുസ്ഥാപനങ്ങൾ സന്ദർശിക്കുന്നതി ന്റെ ഭാഗമയാണ് ലീഡേഴ്‌സ് അക്കാദമി സീക്യുവിലെ കുരുന്നുകൾ പെരുമ്പടപ്പ് പോലീസ്സ്റ്റേഷൻ സന്ദർശിച്ചത്
പെരുമ്പടപ്പ് SHO സതീഷ് സാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടികളെ സ്വീകരിച്ചു. പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് കയറിയ വിദ്യാർത്ഥികൾ ആദ്യം ലോക്കപ്പ് സന്ദർശിച്ചു.
ലോക്കപ്പ്ശൂന്യമാണെങ്കിലും കുട്ടികളുടെ കുരുന്നുമനസ്സിലെ ചോദ്യങ്ങൾക്ക് മുന്നിൽ പോലീസ് സന്തോഷപൂർവം മറുപടി നൽകി
പിന്നെ പല തരം തോക്കുകളും, അതിലിടുന്ന ഉണ്ടകളും, ലാത്തികളും , ഷീൽഡും കണ്ണീർ വാതകഷെല്ലുകളും, വയർല്ലസ് ഫോണും കാണിച്ച് കൊടുത്ത് അതിന്റെ ഉപയോഗ രീതിയും അത്ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. സീനിയർ സിവിൽ പോലീസുകാരായ ജോ ജോ, നിധീഷ്, ആദിത്യൻ, ആൻസി , സുലൈമാൻ, അക്ബർ കരിങ്കപ്പാറ തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു . അവസാനം സാറിന്റെ നർമത്തിൽ കുതിർന്ന ചോദ്യങ്ങളും, ഗുണപാഠം ഉൾകൊണ്ട കഥയും, കുട്ടികൾക്കുള്ള നന്മായാർന്ന ഉപദേശങ്ങളും സന്തോഷത്തോടെ ഉൾക്കൊണ്ട് കുട്ടികൾ മടങ്ങി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments