നേടാം നമ്മുടെ ലക്ഷ്യം ഏകദിന സെമിനാർ സംഘടിപ്പിച്ചു.
പെരുമ്പടപ്പ്: പ്രകൃതി സംരക്ഷണ സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിരൂർ യൂപി സ്കൂളിൽ സംഘടിപ്പിച്ച നേടാം നമ്മുടെ ലക്ഷ്യം ബോധവത്കരണ സെമിനാറിൻ്റെ ഔപചാരിക ഉദ്ഘാടനം എഴുത്തുക്കാരനും പ്രഭാഷകനുമായ റഫീക് പട്ടേരി നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞിമുഹമ്മദ്
എ കെ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക
കെ സുനിത സ്വാഗതം പറഞ്ഞു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ "നേടാം നമ്മുടെ ലക്ഷ്യം" സെമിനാറിനു നേതൃത്വം നൽകി. അധ്യാപകരായ നൗഷാദ് എകെ, മണികണ്ഠൻ, പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. ഈ വൃക്ഷം തണൽ ആകട്ടെ പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിക്കുന്നതിനു ബഡ് പേരതൈ നൽകി.
സെമിനാറിനു ശേഷം കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് വേദിയിൽ പ്രോഗ്രാം അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments