നീളെ തുഴഞ്ഞ ദൂരങ്ങൾ
പുസ്തക ചർച്ചയും രണ്ടാം പതിപ്പിൻ്റെ പ്രകാശനവും നടന്നു
:അബ്ദുൽ ലത്തീഫ് മാറഞ്ചേരി രചിച്ച നീളെ തുഴഞ്ഞ ദൂരങ്ങൾ എന്ന സർവ്വീസ് സ്റ്റോറിയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനവും അഴിമതിയും സിവിൽ സർവ്വീസും എന്ന വിഷയത്തിൽ പുസ്തക ചർച്ചയും ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. പുസ്തകത്തിൻ്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖ , ജില്ലാ ആസൂത്രണ സമിതി അംഗം ഉമർ അറക്കലിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
സലീം കുരുവവമ്പലം അധ്യക്ഷതവഹിച്ചു.
അഴിമതിയും സിവിൽ സർവ്വീസും എന്ന വിഷയത്തിൽ അഡ്വ.കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രന്ഥകർത്താവിനെ ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം ആദരിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് വൈ പ്രസിഡൻ്റ് സക്കീന പുൽപാടൻ, അഡ്വ. പി.വി. മനാഫ്, ബഷീർ രണ്ടത്താണി, ടി. വനജ ടീച്ചർ, കെ.സി. അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
ഗ്രന്ഥകർത്താവ് അബ്ദുൾ ലത്തീഫ് മറുപടി പ്രസംഗം നടത്തി.
സ്വാഗത സംഘം ചെയർമാൻ വി.കെ.എം.ഷാഫി സ്വാഗതവും കൺവീനർ ഏ.കെ.സുബൈർ നന്ദിയും പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments