ചങ്ങരംകുളത്ത് വൻ മയക്കുമരുന്ന് വേട്ട
2.210ഗ്രാം മേത്താംഫിറ്റാമിൻ,3 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്‌ക്വാഡി ലെ എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ ഷിജുമോൻ ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലും 2.210 gm മെത്തംഫിറ്റമിനു 3 കിലോ കഞ്ചാവു മായി രണ്ട് പേരെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു. പൊന്നാനി ചങ്ങരംകുളം ആലങ്കോട് വില്ലേജിൽ കാളാച്ചാൽ കരോട്ടു പറമ്പിൽ ഷരീഫ് മകൻ മുഹമ്മദ് ഷഹീർ (20/24), പൊന്നാനി ആല ങ്കോട് വില്ലേജിൽ കാളാച്ചാൽ പൊന്നച്ചന്റെ വളപ്പിൽ മൊയ്‌ദുണ്ണി മകൻ അബ്ദുൽ സുൽത്താൻ (21/24) എന്നിവരാണ് പിടിക്കപ്പെട്ടത്, മലപ്പുറം പാലക്കാട്, തൃശൂർ ജില്ലകളിൽ മെത്തംഫിറ്റാമിൻ, കഞ്ചാവും മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്,ഇവരുടെ കഞ്ചാവ് കടത്തി കൊണ്ടു വരുന്ന സ്കൂട്ടറുംപിടിച്ചെടുത്തു.പാർട്ടിയിൽ എക്സൈസ് കമ്മിഷണർ ഉത്തര മേഖല സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ ഷിജു മോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് )ബാബു എൽ,പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, സച്ചിൻ ദാസ്,ഡ്രൈവർ പ്രമോദ് എന്നിവർ ഉണ്ടായിരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments