Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അണ്ടത്തോട് പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനം 20 ന്


അണ്ടത്തോട് പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനം 20 ന്

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം ഫെബ്രുവരി 20 ന് വൈകീട്ട് 6 ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും. ദേശീയ റര്‍ബ്ബണ്‍ മിഷന്‍ ഫണ്ടില്‍ നിന്നും 1.31 കോടി രൂപ വിനിയോഗിച്ചാണ് അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും അതിനോട് ചേര്‍ന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 

5670 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ ഇരുനിലകളിലായാണ് പ്രാഥമികാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്. ഒന്നാം നിലയില്‍ പാലിയേറ്റീവ് റൂം, ലാബ്, പ്രതിരോധ കുത്തി വെയ്പ് റൂം, ഫിസിയോതെറാപ്പി, ഭിന്നശേഷി സൗഹൃദ ശൗചാലയം, വെയ്റ്റിങ്ങ് ഏരിയാ തുടങ്ങിയ സൗകര്യങ്ങളും രണ്ടാം നിലയില്‍ എല്‍.എച്ച്.ഐ റൂം, എച്ച്.ഐ റൂം, ജെ.പി.എച്ച് ഐ റൂം, ജെ.എച്ച്.ഐ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്ന് ക്യാട്ടേഴ്‌സ് കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. 2035 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ രണ്ട് കിടപ്പ് മുറികള്‍, അടുക്കള, ഡൈനിങ്ങ് റൂം, ലിവിങ്ങ് റൂം, വാക് ഏരിയ എന്നീ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പഞ്ചായത്തിലെ മികവാര്‍ന്ന ആരോഗ്യ പ്രവര്‍ത്തനത്തിലൂടെ ആരോഗ്യ മികവിനുള്ള 2021-22 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമ പഞ്ചായത്ത്കൂടിയാണ് പുന്നയൂര്‍ക്കുളം.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments