ചേന്നമംഗലം എ എൽ പി സ്കൂൾ രുചിയിടം നാലാമത് ഭക്ഷ്യമേള സംഘടിപ്പിച്ചു.
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം നിർവഹിച്ചു,
സ്‌കൂൾ സംഘടിപ്പിച്ച ജൈവ ഭക്ഷ്യമേളയുടെ ഭാഗമായി വീട്ടിൽ പാകം ചെയ്തത 150 ഇൽ പരം വൈവിധ്യമാർന്നതും ആരോഗ്യകരവും ജൈവപരവുമായ വിവിധ വിഭവങ്ങൾ തയ്യാറാക്കി വിളമ്പിയപ്പോൾ പരമ്പരാഗത പലഹാരങ്ങളുടെ സുഗന്ധം മനസ്സിനെ വല്ലാതെ ആകർഷിച്ചു.
ജൈവ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ചും
ജങ്ക് ഫുഡിന്റെ അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇത്തരത്തിലുള്ള പരിപാടികളിലൂടെ ഉദ്വേഷിക്കുന്നത് പ്രോഗ്രാം കോ ഓർഡിനേറ്റർ സക്കീർ വെളിയങ്കോട് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര അദ്ധ്യക്ഷനായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പ്രിയ , യു ആർ സി ട്രെയിനർ അജിത്ത് ലുക്ക് , താമരശ്ശേരി എ എൽ പി സ്കൂൾ പ്രധാനധ്യാപകൻ ഗസൽ , സ്കൂൾ മാനേജർ മുഹമ്മദ് എം പി എന്നിവർ സംബന്ധിച്ചു.
സജിനി വാസ് , വിബീന, നിമിഷ എന്നിവർ സംസാരിച്ചു
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments