എക്സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചു
എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി)ക്ക് കീഴിൽ മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കഴിഞ്ഞ പതിനാറ് വര്‍ഷമായി എക്‌സലൻസി ടെസ്റ്റ് എന്ന പേരില്‍ മാതൃകാ പരീക്ഷ നടത്തിവരുന്നു.എസ്.എസ്.എഫ് പെരുമ്പടപ്പ് സെക്ടറിന് കീഴിലെ 13 ഓളം യൂണിറ്റുകളിൽ നിന്നായി നിരവധി പേർ പരീക്ഷ എഴുതി. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഘടകങ്ങള്‍ മുഖേന നേരത്തെ അപേക്ഷിച്ച വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിലും, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് , മാത്തമാറ്റിക്സ്, അക്കൗണ്ടന്‍സി, എക്കണോമിക്സ് എന്നീ വിഷയങ്ങളിലുമാണ് പരീക്ഷ നടന്നത്.
എക്‌സലൻസി ടെസ്റ്റിനോടനുബന്ധിച്ചു ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസും നടന്നു.
പുത്തൻപള്ളി കെ.എം.എം ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന എക്സലൻസി ടെസ്റ്റിൽ എസ്.എസ്.എഫ് പെരുമ്പടപ്പ് സെക്ടർ പ്രസിഡന്റ് സിറാജ് മുസ്‌ലിയാർ ഇല്ലത്ത് അധ്യക്ഷത വഹിച്ചു. കരിയർ ക്യാറ്റലിസ്റ്റ്
സ്വാദിഖ് മാരാത്തയിൽ
മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. സെക്ടർ ഭാരവാഹികളായ ശാഹിദ് വടക്കൂട്ട്, അൽത്താഫ് വടക്കൂട്ട്,ജുനൈദ് മണലിൽ,സിനാൻ മുസ്‌ലിയാർ ഇല്ലത്ത് എന്നിവര്‍ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments