പെരുമ്പടപ്പിൽ കിണറ്റിൽ മരിച്ച രണ്ടര വയസ്സുകാരിയുടെ പിതാവിനെ പോലീസ് മർദ്ദിച്ചതായി പരാതി
മലപ്പുറം പെരുമ്പടപ്പ് പട്ടേരിയിൽ കിണറ്റിൽ മരിച്ച രണ്ടര വയസ്സുകാരിയുടെ പിതാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. പട്ടേരിക്കുന്ന് സ്വദേശി പേരോത്തയിൽ റഫീഖിന് നേരെയാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മർദിച്ചതായി പരാതി. സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് റഫീഖ് പരാതി നൽകി. 2024 ജനുവരി -15 തിങ്കളാഴ്‌ച രണ്ടരവയസ്സുകാരിയുമായി മാതാവ് കിണറ്റിൽച്ചാടിയതിനെത്തുടർന്ന് റഫീഖിന്റെ മകൾ ഇശാമെഹ്‌റിൻ മരിച്ചിരുന്നു. സംഭവത്തിൽ മാതാവ് ഹസീനക്കെതിരെ പെരുമ്പടപ്പ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു അറസ്റ്റുചെയ്തിരുന്നു. നിലവിൽ മഞ്ചേരി കോടതിയിൽ റിമാൻഡിൽ കഴിയുകയാണ് ഹസീന.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനായി പെരുമ്പടപ്പ് പോലീസ് വിളിച്ചതിനെത്തുടർന്ന് ശനിയാഴ്‌ച വൈകുന്നേരത്തോടെ റഫീഖ് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സ്റ്റേഷനിലെ പോലീസുകാർ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ പോലീസുകാരൻ അപ്രതീക്ഷിതായി തന്റെ മുഖത്ത് ശക്തമായി അടിക്കുകയായിരുന്നുവെന്ന് റഫീഖ് പരാതിയിൽ പറയുന്നു. തുടർന്ന് തനിക്കെതിരെ അസഭ്യവർഷം നടത്തി സ്റ്റേഷനിൽനിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയിലുണ്ട്. രണ്ടാംഭാര്യ ഹസീന കുട്ടിയുമായി കിണറ്റിൽച്ചാടിയ കൃത്യം നടക്കുമ്പോൾ ഭർത്താവായ റഫീഖ് വിദേശത്തായിരുന്നു. റഫീഖിന്റെ ആദ്യഭാര്യയിലെ മക്കൾ ഉപയോഗിക്കുന്ന മൊബൈൽഫോൺ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നതായി ഇത് പോലീസ് വാങ്ങിവെച്ചതായും റഫീഖ് പറയുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments