പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വയോജനോത്സവം സംഘടിപ്പിച്ചു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'അനുഭവ് 2024' എന്ന പേരിൽ വയോജനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ മുതിർന്ന വാദ്യകലാകാരൻമാരെ ആദരിച്ചു. 12 ഇനങ്ങളിലായി വിവിധ മത്സരങ്ങളാണ് വയോജനങ്ങൾക്കായി സംഘടിപ്പിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷംസു കല്ലട്ടെൽ, ബിനീഷ മുസ്തഫ, ബീന ടീച്ചർ, മിസ്രിയ സൈഫുദ്ധീൻ, കെ.വി ഷഹീർ, ബ്ലോക്ക് മെമ്പർമാരായ രാംദാസ് മാസ്റ്റർ, താജുന്നീസ, പി.നൂറുദ്ദീൻ, പി.അജയൻ, കെ.സി ശിഹാബ്, വി.വി കരുണാകരൻ, റീസാ പ്രകാശ്, ആശാലത, ബി.ഡി.ഒ അമൽദാസ് എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments