ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ഇടൽ ചങ്ങരംകുളത്ത് നാട്ടുകാർ തടഞ്ഞു
വാട്ടർ അതോറിറ്റിയിടേയും ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പാതയുടെ റോഡിന്റെ ഒരു വശം പൊളിച്ചു പൈപ്പ് ഇടൽ ചങ്ങരംകുളം ചിയ്യാന്നൂർ ഭാഗത്ത് വെച്ച് നാട്ടുകാർ തടഞ്ഞു. ചങ്ങരംകുളം ചിയ്യാനൂർ ഭാഗത്തെ നിരവധി വീടുകളിലേക്ക് പോകുന്ന വഴിയുടെ കോൺഗ്രീറ്റ് പൊളിച്ചത് തിരിച്ചു കോൺഗ്രീറ്റ് ചെയ്ത് കൊടുക്കാൻ ഉദ്യോഗസ്ഥർ കാല താമസം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് നാട്ടുകാർ ചേർന്ന് പൈപ്പ് ഇടൽ തടഞ്ഞത്.തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം മുതൽ വളയയംകുളം വരെ പൈപ്പ് ഇടാൻ വേണ്ടി റോഡിന്റെ ഒരു വശം പൊളിച്ചത് മൂലം കച്ചവട സ്ഥാപനങ്ങൾക്കും, ഉൾഭാഗതത്തേക്ക് പോകേണ്ട ചെറു വഴി കൾ എല്ലാം തടസ്സപ്പെടുത്തി മണ്ണ് കുന്ന് കൂട്ടിയിട്ടതും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.ഇത്തരത്തിൽ മണ്ണ് കുന്ന് കൂട്ടിയത് മൂലം രാത്രി കാലങ്ങളിൽ ഈ പ്രദേശങ്ങളിൽ നിരവധി അപകടങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്. ഇതൊക്കെ കണക്കിലെടുത്താണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്.ഉദ്യോഗസ്ഥർ രണ്ട് മാസത്തിനുള്ളിൽ വഴി കോൺഗ്രീറ്റ് ചെയ്യാമെന്നാണ് നാട്ടുകാരോട് പറഞ്ഞത്. എന്നാൽ അത് നടക്കില്ല എന്ന നിലപാടിൽ നാട്ടുകാരും. അവസാനം പോലീസ് സ്ഥലത്ത് എത്തി ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ഫെബ്രുവരി പത്താം തിയ്യതിക്ക് ഉള്ളിൽ പൊളിച്ച ഭാഗം കോൺഗ്രീറ്റ് ചെയ്തു നൽകാം എന്ന ഉറപ്പിൽ പണി വീണ്ടും ആരംഭിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments