വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് നരണിപ്പുഴ കോൾ പടവിന് കാർഷികോപകരണം നൽകി .
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നരണിപ്പുഴ കുമ്മിപ്പാലം കോൾ പടവ് സൊസൈറ്റിക്ക് , പമ്പിങ്ങിന് 10 എച്ച് . പി. മോട്ടർ , പാനൽ ബോർഡ് മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും വിതരണ ഉദ്ഘാടനം . ഗ്രാമ പഞ്ചായത്ത് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് സെക്രട്ടറി എൻ . പ്രിയദർശിനി , കോൾപടവ് ഭാരവാഹികളായ സി.കെ. പ്രഭാകരൻ , സുരേഷ് പാട്ടത്തിൽ, തട്ടകത്ത് രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു
2023 - 24 വാർഷിക പദ്ധതിയിൽ കാർഷിക മേഖലയിലെ വിവിധ ഇനങ്ങൾക്കായി ഗ്രാമ പഞ്ചായത്ത് 25 ലക്ഷം രൂപയാണ് വകയിരുത്തിയതിൽ നിന്നാണ് നരണിപ്പുഴ കുമ്മിപ്പാലം കോൾപ്പടവിന് 10 എച്ച്പി മോട്ടോർ അനുവദിച്ചത് . കൃഷി അസിസ്റ്റന്റ് എൻ. റസിയ സ്വാഗതവും , ഗ്രാമ പഞ്ചായത്ത് മെമ്പർ റസ്ലത്ത് സക്കീർ നന്ദിയും പറഞ്ഞു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments