ക്ഷേമ പെൻഷനും, സപ്ലൈകോ ഭക്ഷ്യവസ്തുക്കളും ഇല്ല ജനം ദുരിതത്തിൽ : അജയ് മോഹൻ
സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കാത്തതിനെ തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിരവധി കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ടെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ്മോഹൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉൽഘാടനം ചെയ്തു കൊണ്ടാണ് യുഡിഎഫ് ചെയർമാൻ ആരോപണമുന്നയിച്ചത്. മാവേലി സ്റ്റോറുകളിൽ ഭക്ഷ്യ സബ്സിഡി നിർത്തലാക്കുകയും, ഭക്ഷ്യ വസ്തുക്കൾക്ക് പൊതുവിപണിയിൽ വില വർധിക്കുകയും ക്ഷേമപെൻഷനുകൾ ലഭിക്കാതിരിക്കുകയും ചെയ്തതോടുകൂടി ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കാണുവാൻ സർക്കാർ തയ്യാറാവണമെന്നും യുഡിഎഫ് ചെയർമാൻ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. വി സയ്ദ് മുഹമ്മദ് തങ്ങൾ,കെ ശിവരാമൻ, ടി കെ അഷറഫ്,വി ചന്ദ്രവല്ലി, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, യു മാമൂട്ടി, എൻ പി നബിൽ, കെ ജയപ്രകാശ്, എ പി ജാസ്മിൻ, കെ വി സുജീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments