മാറഞ്ചേരി വലിയവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തിന് കൊടിയേറി
മാറഞ്ചേരി വലിയവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തിന് കൊടിയേറി. കുമ്മിൽ വിഷ്ണു ക്ഷേത്രത്തിൽ നിന്നും രാവിലെ 6:30 ന് ആരംഭിച്ച പൂത്താലത്തോട് കൂടി കൊടിയേറ്റിനു തുടക്കം കുറിച്ചു. ശാന്തി മഹേഷ് ശർമ കൊടിയേറ്റൽ കർമം നടത്തി. മകരചൊവ്വ മഹോത്സവം നടക്കുന്ന ജനുവരി 30വരെ എല്ലാ ദിവസവും ചുറ്റുവിളകും നിറമാലയും ഉണ്ടാകും. ജനുവരി 26 ന് പരിചകം താലം കമ്മിറ്റിയുടെയും 27 ന് സ്റ്റേഡിയം വനിതാ കമ്മിറ്റിയുടെയും 28 ന് ക്ഷേത്രം വനിതാ താലകമ്മിറ്റിയുടെയും താലം വരവ് ഉണ്ടാകും. ജനുവരി 29 ന് 6മണിക്ക് പഞ്ചാരിമേളവും 7മണിക്ക് മിമിക്സ് &മാജിക് ഡാൻസ് പ്രോഗ്രാമും ഉണ്ടാകും. ജനുവരി 30ന് വൈകുന്നേരം 5:30 ന് എടപ്പാൾ നാദബ്രഹ്മം ഒരുക്കുന്ന 65ൽപരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരി മേളം ഉണ്ടാകും. വൈകുന്നേരം 5ന് കുമ്മിൽ വിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന താലം വരവിന് ഒപ്പം 4ഗജ വീരന്മാർ അണിനിരക്കും. വിവിധ ദേശങ്ങളിൽ നിന്നായി വരുന്ന എട്ടോളം വരവുകൾ ഉത്സവത്തിന് ആഘോഷ തിമിർപ്പേകും. ഉത്സവ ദിനമായ ജനുവരി 30ന് രാവിലെയും ഉച്ചക്കും ക്ഷേത്രപരിസരത്ത് അന്നദാനം നടത്തും
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments