പെരുമ്പടപ്പ് പോലീസിനെതിരെ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത്
മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവർക്ക് പരാതി നൽകും
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പാലപ്പെട്ടി പുതിയിരുത്തി ഹോമിയോ ഡിസ്പൻസറിക്ക് വേണ്ടി കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്ത് അനധികൃതമായി പൂട്ട് പൊളിച്ചു അകത്ത് കയറി വസ്തുവകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 2024 ജനുവരി 10 -ന് പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയതിൽ അന്വേഷണം നടത്താനോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ പെരമ്പടപ്പ് പോലീസ് തയ്യാറായിട്ടില്ലെന്ന് ആരോപിച്ച് പെരുമ്പടപ്പ് പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ പരാതിയുമായി പെരുമ്പടപ്പ് പഞ്ചായത്ത്.
എം.പി. ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് അവിടെ നടന്നതെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതെന്നും
ഔദ്യോഗികമായി ഒരു അറിയിപ്പും ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു. മേൽ പറഞ്ഞ സ്ഥലത്ത് ആയുഷ് ഹോളിസ്റ്റിക് സെന്റർ നിർമ്മിക്കുന്നതിന് മറ്റ് ഫണ്ടുകൾ വകയിരുത്തിയിട്ടില്ല എന്ന കത്ത് മാത്രമാണ് പഞ്ചായത്ത് നൽകിയിട്ടുള്ളത്. എന്നാൽ പഞ്ചായത്തിൽനിന്നും നിയമാനുസൃതമായ കെട്ടിട നിർമ്മാണാനുമതി ഇതുവരെ ആർക്കും നൽകിട്ടില്ല. പ്രസ്തുത പരിപാടി മുസ്ലീം ലീഗിന്റെ പെതുയോഗം മാത്രമാണ്. ഔദ്യോഗികമായി ആരും ആ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. ഈ പദ്ധതിയുടെ നിർവ്വഹണം നടത്തേണ്ട ബ്ലോക്ക് പഞ്ചായത്തിന് പോലും ഒരു അറിയിപ്പും നൽകിയിട്ടില്ല. ഒരു ഉദ്യോഗസ്ഥനും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടില്ല. പഞ്ചായത്ത് ഒരു ഏജൻസിക്കും സ്ഥലം കൈമാറി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് ഭാരവാഹികൾ ആരോപിച്ചു. വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ബിനീഷ മുസ്തഫ, വൈസ് പ്രസിഡൻറ് പി. നിസാർ, അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, ടി.എച്ച്. മുസ്തഫ എന്നിവർ പങ്കെടുത്തു. അനധികൃതമായി പഞ്ചായത്തിന്റെ സ്ഥലം കൈയ്യേറി പെതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്ത പോലിസ് ഒത്തുകളിയാണെന്നും പൂട്ട് പൊളിച്ചവരെ സംരക്ഷിക്കുകയാണ് പെരുമ്പടപ്പ് പോലീസെന്നും ഇതിനെതിരെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പോലീസ് ഡി.ജി.പി. എന്നിവർക്ക് പരാതിയുമായി മുന്നോട്ടുപോവുമെന്നും ഭാരവാഹികൾ പറഞ്ഞു
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments