ഭക്ഷ്യവസ്തുക്കളുടെ വില സിവിൽ സപ്ലൈസ് നിയന്ത്രിക്കണം: മൈനോറിറ്റി കോൺഗ്രസ്
പൊന്നാനി താലൂക്കിലെ സപ്ലൈകോ മാവേലി സ്റ്റോറുകളിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങൾ ബുദ്ധിമുട്ടുന്നു. അരിയും മറ്റു സബ്സിഡി ഭക്ഷ്യവസ്തുക്കളും ആവശ്യത്തിന് ലഭിക്കാത്തതിനെ തുടന്ന് കൂടിയ വിലക്ക് പൊതുവിപണിയിൽ നിന്നും ഭക്ഷ്യ വസ്തുക്കൾവാങ്ങേണ്ട ഗതികളിലാണ് ജനങ്ങൾ. മാവേലി സ്റ്റോറുകളിലെ ഭക്ഷ്യ ദൗർബല്യം കാരണം പൊതുവിപണിയിലും ഭക്ഷ്യവസ്തുക്കൾക്ക് വിലകൂടി. പൊതുവിപണിയിൽ പല കടകളിലും ഏകീകൃത വിലയില്ലാതെ തോന്നിയ പോലെയാണ് കച്ചവടം ചെയ്യുന്നത്. സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അടിയന്തര ഇടപെടൽ നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് പൊന്നാനി നിയോജകമണ്ഡലം മൈനോറിറ്റി കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ വി ബീരാൻകുട്ടി പന്താവൂർ അധ്യക്ഷ വഹിച്ചു. മുൻ എംപി സി ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. വി സയ്ദ് മുഹമ്മദ് തങ്ങൾ, കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്,എം ഷാഹിദ, എ പി ജാസ്മിൻ, ബക്കർ മൂസ, ആർ വി മുത്തു, അഡ്വ ശൈലേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments