*റിഥം ഓഫ് സ്‌പെക്ട്രം; വാദ്യ പരിശീലനത്തിന് തുടക്കം*
പെരുമ്പടപ്പ് ബ്ലോക്ക് സ്‌പെക്ട്രം സ്‌പെഷ്യൽ സ്‌കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ബാൻഡ് മേള പരിശീലനത്തിന് തുടക്കം. 'റിഥം ഓഫ് സ്‌പെക്ട്രം' എന്ന പേരിൽ ആരംഭിച്ച ബാൻഡ് വാദ്യ ട്രൂപ്പിന്റെ പരിശീലനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാദ്യ ഉപകരണങ്ങളും പരിശീലനവും സാധ്യമാക്കുന്നത്. സ്‌കൂളിലെ കലാപരമായ ശേഷിയുള്ള കുട്ടികൾക്ക് വിദഗ്ധ പടിശീലനം നൽകി ബാൻഡ് വാദ്യ സംഘത്തെ വാർത്തെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 18 വയസ്സ് തികയുന്നതോടെ വിദ്യാർഥികൾക്ക് അവരുടെ കഴിവ് അനുസരിച്ചുള്ള തൊഴിലുകളിൽ പരിശീലനം നൽകി വരുമാനദായക പദ്ധതികളിൽ ഏർപ്പെടുന്നതിന് അവരെ പ്രപ്തമാക്കുക എന്നതാണ് ഇതിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. സോപ്പ് നിർമ്മാണം, ഡിറ്റർജന്റ് നിർമ്മാണം, കൃഷി തുടങ്ങി വിവിധങ്ങളായ തൊഴിൽ സംരംഭങ്ങൾ വിദ്യാർഥികൾക്കായി ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്നു. പരിചകം സ്‌പെക്ട്രം സ്‌പെഷ്യൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ രാമദാസ് മാസ്റ്റർ, ബ്ലോക്ക് മെമ്പർമാരായ പി നൂറുദ്ധീൻ, കെ.സി ശിഹാബ്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീന മുഹമ്മദലി, ബി.ഡി.ഒ അമൽദാസ്, എച്ച്.എം ആയിഷ ടീച്ചർ എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments