വെളിയംകോട് ഗ്രാമ പഞ്ചായത്ത് കടലാമ സംരക്ഷണ ബോധവൽക്കരണ യോഗം സംഘടിപ്പിച്ചു
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ വർഷങ്ങളായി നടത്തി വരുന്ന കടലാമ സംരക്ഷണം ഊർജ്ജിതമാക്കുന്നതിന് ഭരണസമിതിയുണ്ടയും , ജൈവ വൈവിദ്ധ്യ ബോർഡിൻ്റെയും സംയുക്ത യോഗ തീരുമാന പ്രകാരം , ഗ്രാമ പഞ്ചായത്തിലെ ബി. എം. സി. യുടെ നേത്യത്വത്തിൽ കലാമ സംരക്ഷണ സമിതി പത്തുമുറി കടലോരത്ത് കടലാമ സംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു .
വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷത്തിനായാണ് ഗ്രാമ പഞ്ചായത്ത് ജൈവ വൈവിദ്ധ്യ ബോഡിൻ്റെ സഹായത്തോടെയും , സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടും പദ്ധതി നടപ്പിലാക്കുന്നത് . സംസ്ഥാനത്ത്
തന്നെ അപൂർവ്വം കടൽ തീരത്താണ് കടലാമകൾ മുട്ടയിടുന്നത് . വെളിയകോട് പത്ത്മുറി കടൽ തീരത്തെ പ്രത്യേക ആവാസ വ്യവസ്ഥയിൽ വെളിയങ്കോട് പത്തുമുറി തീരത്ത് വർഷങ്ങളായി കടലാമകൾ കരയിൽ കയറി മുട്ടിയിടുന്നത് .
പത്ത്മുറി കടലോരത്ത് നടന്ന കടലാമ സംരക്ഷണ ബോധവൽക്കരണ ക്ലാസ് ശ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . സോഷ്യൽ ഫോസ്ട്രി മലപ്പുറം റേഞ്ച് ഓഫീസർ മുഹമ്മദ് മിഷാൽ , കടലാമകളുടെ ആവാസ വ്യവസ്ഥയെ കുറിച്ച് , വന്യ ജീവി സംരക്ഷണ നിയമങ്ങളെ സംബന്ധിച്ചും ക്ലാസ്സെടുത്തു .
ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ - ഓർഡിനേറ്റർ
ആർ . അനിൽ കുമാർ കടലാമ സംരക്ഷണത്തിൻ്റെ ആവശ്യകത , പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദമായി പ്രഭാഷണം
നടത്തി . ഡപ്യൂട്ടി റേഞ്ച് ഓലീസർമാരായ ദിവാകരനുണ്ണി , ശിവദാസൻ , എന്നിവർ സംസാരിച്ചു . ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ,
ഫോറസ്റ്റർ വിജയൻ , സാമൂഹ്യ - രാഷ്ടീയ , പ്രതിനിധികൾ , പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു . വാർഡ് മെമ്പർ മുസ്തഫ മുക്രിയത്ത് സ്വാഗതവും , ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പത്മകുമാർ നന്ദിയും പറഞ്ഞു .
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments