എസ്.കെ.എസ്.എസ് എഫ് രാഷ്ട്ര രക്ഷായാത്രക്ക് സ്വീകരണം നൽകി
എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ നയിച്ച രാഷ്ട്ര രക്ഷായാത്രക്ക് പൊന്നാനിയിൽ സ്വീകരണം നൽകി. സമസ്ത നൂറാം വാർഷികം, എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷികം, മനുഷ്യജാലിക എന്നിവയുടെ പ്രചരണാർത്ഥമാണ് രാഷ്ട്ര രക്ഷായാത്ര സംഘടിപ്പിച്ചത്.
സ്വീകരണ സമ്മേളനം ഷഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. വി.എ ഗഫൂർ അധ്യക്ഷനായി. സയ്യിദ് ഹാരിസലി ശിഹാബ് തങ്ങൾ, അനീസ് ഫൈസി മാവണ്ടിയൂർ, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, കെ സെയ്ദ് ഹാജി, ടി.എ റഷീദ് ഫൈസി, എ.എം ഹസ്സൻ ബാവ ഹാജി, പി.പി.എ ഗഫൂർ, ഇർശാദ് വാഫി, സി.കെ റഫീഖ്, ഇ.കെ ജുനൈദ്, പി.പി.എ ജലീൽ, സി അസ്‌ലം പ്രസംഗിച്ചു.
0 Comments