'മിഹ്സ പൊന്നാനി ടാലന്റ് അവാർഡ് 2023 '
വിതരണം ജനുവരി 26 ന്.
പൊന്നാനി എം.ഐ. ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ
മിഹ്‌സ കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ മിഹ്സ പൊന്നാനി ടാലന്റ് അവാർഡ് വിതരണം ജനുവരി 26 ന്
വൈകീട്ട് 3 മണിക്ക് എം.ഐ. ഹൈസ്കൂളിൽ വെച്ച് നടക്കും.
പൊന്നാനി നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളിൽ നിന്നാണ് യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിൽ നിന്നായി
അക്കാദമിക - അക്കാദമികേതര രംഗങ്ങളിൽ മികവു തെളിയിച്ച മൂന്നു പ്രതിഭകളെ കണ്ടെത്തിയാണ്
പ്രതിഭാ പുരസ്കാരം സമ്മാനിക്കുന്നത്. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സ്പോൺസർ ചെയ്യുന്ന 10,000 രൂപ വീതമുള്ള ക്യാഷ് അവാർഡും , ഫലകവും, പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്.
ഡോ.വിജു നായരങ്ങാടി , ഡോ. എം.വി. ബുഷറ , റിയാസ് പഴഞ്ഞി എന്നിവരടങ്ങിയ ജൂറിയാണ് പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്.
ജനുവരി 26 ലെ പുരസ്കാര വിതരണ പരിപാടി വിജയിപ്പിക്കുന്നതിനായി
നഗരസഭ ചെയർമാൻ
ശിവദാസ് ആറ്റുപുറം ചെയർമാനും മിഹ്സ ജനറൽ സെക്രട്ടറി എം.എ. ഹസീബ് കൺവീനറുമായി
101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സ്കൂൾ ഹെഡ് മാസ്റ്റർ പി. പി ശംസു ഉദ്ഘാടനം ചെയ്തു ,
മിഹ്സ പ്രസിഡണ്ട് ഇമ്പിച്ചിക്കോയ. കെ അധ്യക്ഷനായിരുന്നു. കെ.എം. അബ്ദുറഹിമാൻ,
നിസാർ. കെ, അസ്മ ഷാജി,
എവറസ്റ്റ് ലത്തീഫ്, കമാൽ മാഷ് , സി.രഘുനാഥൻ, ലത്തീഫ് മാഷ് , അക്ബർ തെക്കേപ്പുറം, എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments