Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുന്നംകുളം മണ്ഡലം നവകേരള സദസ്സ്:50,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ പന്തല്‍


കുന്നംകുളം മണ്ഡലം നവകേരള സദസ്സ്:
50,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ പന്തല്‍

കുന്നംകുളം നിയോജക മണ്ഡലം നവകേരള സദസ്സ് ഡിസംബര്‍ നാലിന് പട്ടാമ്പി റോഡിലെ ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുമെന്ന് എ.സി. മൊയ്തീന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് 12 മണി മുതല്‍ പരാതികള്‍ സ്വീകരിക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരും.

50,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള പന്തലാണ് ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്നത്. വേദിയില്‍ 50 പേര്‍ക്കും പന്തലില്‍ 20,000 പേര്‍ക്കും ഇരിക്കാനുള്ള സൗകര്യം ഒരുക്കും. പരാതികള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകള്‍ തയ്യാറാക്കും.

നവകേരള സദസ്സിന്റെ സന്ദേശം ഉയര്‍ത്തി മണ്ഡലത്തിലെ 177 ബൂത്തുകളിലും ദീപം തെളിയിക്കും. നവംബര്‍ 30 മുതല്‍ കുന്നംകുളം നഗരത്തിന്റെ പ്രധാന വീഥികള്‍ ദീപാലങ്കാരങ്ങളാല്‍ മനോഹരമാക്കും. ബൂത്ത് തലത്തില്‍ നവകേരള സദസ്സ് ലോഗോ ഉള്‍പ്പെടുത്തി ദീപങ്ങള്‍ തെളിയിക്കും. നവംബര്‍ 30 ന് നഗരസഭയുടെ നേതൃത്വത്തിലും ഡിസംബര്‍ 1, 2 തീയ്യതികളില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തിലും ദീപങ്ങള്‍ തെളിയിച്ച് കുന്നംകുളം മണ്ഡലം നവ കേരള സദസ്സിന് ഒരുങ്ങും.

നവകേരള സദസ്സിന് മുന്നോടിയായി കുന്നംകുളം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിനും വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനുമായി 'നവ കേരളത്തിനായി കുന്നംകുളവും' എന്ന വിഷയത്തില്‍ നവംബര്‍ 29 ന് രാവിലെ 10 മണിക്ക് കുന്നംകുളം ടൗണ്‍ ഹാളില്‍ വികസന സെമിനാറും സംഘടിപ്പിക്കും.

നവ കേരള സദസ്സിന്റെ വരവറിയിക്കാന്‍ ഡിസംബര്‍ ഒന്നിന് മൂന്നുമണിക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. കുന്നംകുളം തൃശ്ശൂര്‍ ബഥനി റോഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ടൗണ്‍ഹാളില്‍ സമാപിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഘോഷയാത്രയില്‍ വിവിധ കലാപരിപാടികള്‍, വാദ്യഘോഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നി അണിനിരക്കും. ഘോഷയാത്രയുടെ സമാപനത്തിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ കലാപരിപാടികളും അരങ്ങേറും.

നവകേരള സദസ്സ് സംഘാടകസമിതി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.ആര്‍. ഷോബി, അഡ്വ. കെ. രാമകൃഷ്ണന്‍, ബി.ഡി.ഒ കെ.എം. വിനീത്, പി.ഡബ്യു.ഡി എ.ഇ. ആശ തുടങ്ങിയവര്‍ പങ്കെടുത്തു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments