Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജലസംരക്ഷണ മേഖലയിൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് ദേശീയ അംഗീകാരം


ജലസംരക്ഷണ മേഖലയിൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് ദേശീയ അംഗീകാരം

ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തുകൾക്കായി കേന്ദ്രസർക്കാർ എല്ലാ വർഷവും നൽകുന്ന ദീൻ ദയാൽ ഉപാധ്യായ സതത് വികാസ് പുരസ്ക്കാരം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് ലഭിച്ചു.

സുസ്ഥിര വികസന സൂചികകളായി കണ്ടെത്തിയിട്ടുള്ള ഒൻപതു മേഖലകളിൽ ഏറ്റവും മികച്ച 3 പഞ്ചായത്തുകൾക്കാണ് പുരസ്ക്കാരം ലഭിക്കുക. ഇതിൽ വാട്ടർ സഫിഷ്യന്റ് പഞ്ചായത്ത് എന്ന മേഖലയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്.

ജലസംരക്ഷണം, കുടിവെള്ള വിതരണം, ജലത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ സ്ഥായിയായ പ്രവർത്തനങ്ങൾ തുടർച്ചയായി ഏറ്റെടുത്തതാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയ്ക്കു പുറമേ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ജില്ലാ പഞ്ചായത്ത്, ഹരിത കേരള മിഷൻ , സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് തുടങ്ങി വിവിധ ഏജൻസികളെ ഏകോപിപ്പിച്ചു കൊണ്ട് രണ്ടു കോടി രൂപയാണ് പഞ്ചായത്ത് 2021-22 വർഷത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് .....
പെരുമ്പടപ്പ് വലിയ കുളം, ആനറകുളം എന്നിങ്ങനെ വലിയ സ്വാഭാവിക ജലസ്രോതസ്സുകളുടെ സംരക്ഷണം, കനോലി കനാൽ, ആനറകനാൽ എന്നിവയുടെ നവീകരണം, കോൾപ്പാട ബണ്ടുകൾ ശക്തിപ്പെടുത്തൽ എന്നിവയോടൊപ്പം പൊതു ജലാശയങ്ങൾ മലിനമാകാതിരിക്കാൻ എല്ലാ കോളണികളിലും ഡ്രൈനേജ് സംവിധാനം ഒരുക്കി. രണ്ടു പുതിയ തനത് ജലവിതരണ സംവിധാനങ്ങൾ ആണ് പഞ്ചായത്ത് ഈ വർഷം തുടക്കം കുറിച്ചത് ..



വലിയകുളം നവീകരണത്തിന് മുമ്പ്



വലിയകുളം നവീകരണത്തിന് ശേഷം


മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയിലൂടെ പതിനായിരത്തിലധികം മഴക്കുഴികളും 60 ലേറെ കിണറുകളുമാണ് ഇതുവരെ സൃഷ്ടിച്ചത്.

മഴവെള്ളത്തിലൂടെ മാലിനൃങ്ങൾ കടൽജലത്തിൽ കലരുന്നത് തടയാൻ അറപ്പകൾ വൃത്തിയാക്കി.

വിപുലവും സമഗ്രവുമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ മാത്രമേ ജലസംരക്ഷണവും സാധ്യമാവുകയുള്ളൂ എന്ന ശാസ്ത്രീയമായ കാഴ്ചപ്പാടാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മുന്നോട്ടു വെക്കുന്നത്.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫിഷറീസ് ആന്റ് ഓഷ്യൻ സ്‌റ്റഡീസ് യൂണിവേഴ്സിറ്റി തുടങ്ങിയവരുടെ വൈദഗ്ധ്യം ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മുൻഗണന നൽകുന്നത്.

കണ്ടൽ സഹജാതി ഇനമായ പുഴമുല്ല ഉപയോഗിച്ച് തീരശോഷണം തടയാൻ ജൈവവേലി സൃഷ്ടിക്കൽ , ജൈവവൈവിധ്യ പാർക്ക്, ജൈവ വൈവിധ്യ നഴ്സറി, കണ്ടൽ നഴ്സറി, പച്ചതുരുത്ത് അതുപോലെ കനോലി കനാൽ തീരത്ത് രാമച്ചവും മുളംതൈകളും വെച്ചുപിടിപ്പിക്കൽ എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആണ് ദേശീയശ്രദ്ധ പിടിച്ചു പറ്റിയത്.

ഇന്ത്യയിലെ രണ്ടര ലക്ഷത്തിലധികം വരുന്ന ഗ്രാമപഞ്ചായത്തുകളിൽ രണ്ടാം സ്ഥാനം ലഭിയ്ക്കാൻ കഴിഞ്ഞതും ദേശീയ പുരസ്ക്കാര പട്ടികയിൽ ഇടം പിടിച്ച 4 ഗ്രാമപഞ്ചായത്തുകളിൽ ഒന്നാവാൻ കഴിഞ്ഞതും വളരേ അഭിമാനാർഹമായ നേട്ടമാണെന്നും ഈ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും നന്ദി പറയുന്നതായും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനീഷാ മുസ്തഫ അറിയിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഈ പുരസ്ക്കാരം പ്രചോദനമാകുമെന്നും അവർ പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments