മാറഞ്ചേരി താമലശ്ശേരി അംഗൻവാടിയും സ്വന്തം കെട്ടിടത്തിലേക്ക്. അംഗൻവാടിയുടെ തറക്കല്ലിടൽ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ നിർവ്വഹിച്ചു.
30 വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മാറഞ്ചേരി പഞ്ചായത്തിലെ താമലശ്ശേരി 128 നമ്പർ അംഗൻവാടിക്കാണ് സ്വന്തം കെട്ടിടമുയരുന്നത്. വാടക കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം പ്രയാസം നേരിട്ടിരുന്ന കുട്ടികൾക്ക് ആശ്വാസമായാണ് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാവുന്നത്. കൂളത്ത് മജീദ് സൗജന്യമായി നൽകിയ മൂന്ന്സെൻ്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. ജില്ല പഞ്ചായത്തിൽ നിന്ന് 15ലക്ഷം രൂപ ചെലവിലാണ് മനോഹരമായ അംഗൻവാടി കെട്ടിടം നിർമ്മിക്കുക. അംഗൻവാടി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ നിർവ്വഹിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ഷെമീറ എളേയേടത്ത് അധ്യക്ഷത വഹിച്ചു. കൂളത്ത് കുടുംബാംഗങ്ങളായ കുഞ്ഞു,കബീർ,റംല മുഖ്യാതിഥിയായി.മാറഞ്ചേരി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന മുഹമ്മദാലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ വലിയവീട്ടിൽ, മെമ്പർമാരായ മെഹറലി, റെജുല ഗഫൂർ നിഷാദ് ബ്ലോക്ക് മെമ്പർ നൂറുദ്ദീൻ എന്നിവർ ആശംസ അർപ്പിച്ചു. വാർഡംഗം സുഹറ ഉസ്മാൻ സ്വാഗതവും. അംഗൻവാടി ടീച്ചർ സുധ നന്ദിയും പറഞ്ഞു.
0 Comments