ഡോക്ടറേറ്റ് നേടിയ എരമംഗലം സ്വദേശി ഡോ. റഫീദക്ക് തിരംഗയുടെ സ്നേഹാദരം.
മലയാള സാഹിത്യത്തിൽ ഗവേഷണ മികവ് നേടിയ എരമംഗലം സ്വദേശിനി റഫീദയ്ക്ക് തീരംഗ സാംസ്കാരിക വേദിയുടെ സ്നേഹാദരം.
എരമംഗലം തിരംഗ സാംസ്കാരിക വേദിയുടെ സ്നേഹാദരം റിട്ടയേഡ് സബ് ഇൻസ്പക്ടർ പി. ശ്രീപതി നൽകി. ജനപ്രതിനിധികളായ ബിനു പെരിയാട്ടയിൽ, പ്രബിത സതീഷ് കൂടാതെ
പ്രഗിലേഷ് ശോഭ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
എരമംഗലം താഴത്തേൽപ്പടി സ്വദേശിനി റഫീദ ഇ. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ നിന്നും ഡോ. ഷൈജി സി.മുരിങ്ങാത്തേരിയുടെ മാർഗനിർദേശത്തിലായിരുന്നു ഗവേഷണം. ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തികരിച്ചത് ലിറ്റർ ഫ്ലവർ കോളേജിൽ നിന്നായിരുന്നു. ലിറ്റർ ഫ്ലവർ കോളേജിലെ ആദ്യ പി.എച്ച്ഡി. എന്ന പ്രശസ്തിയും ഈ വിജയത്തെ ഇരട്ടിയാക്കുന്നു. കള്ളിപ്പറമ്പിൽ ഇബ്രാഹിം -ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭർത്താവ് എരമംഗലം നാക്കോല സ്വദേശി ഫിറോസ്. ഡോക്ടർ നിലവിൽ ഇടുക്കി നാടുകാണി ട്രൈബൽ ആർട്സ് സയൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനം ചെയ്തു വരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '.

0 Comments