Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിരൂർ ബ്ലോക്ക് ഡിവിഷൻ വിജയോത്സവവും വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്സും നിറഞ്ഞ സദസ്സിന് സമ്പൂർണ്ണ ഫലപ്രദം

അയിരൂർ ബ്ലോക്ക് ഡിവിഷൻ വിജയോത്സവവും വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്സും നിറഞ്ഞ സദസ്സിന് സമ്പൂർണ്ണ ഫലപ്രദം


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആയിരൂർ ഡിവിഷന്റെ നേതൃത്വത്തിൽ വിജയോത്സവവും ഉന്നത വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അയിരൂർ പ്ലസന്റ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ ഉദ്ഘാടനം നിർവഹിച്ചു. അയിരൂർ ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ അധ്യക്ഷത വഹിച്ചു . ഡോക്ടർ നിസാർ , യഹിയ ആമയം, ഡോക്ടർ ഹിലാൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിസ് വാന സഫ, കെ ഷാജിത, ബീന സുന്ദരൻ പൊതുപ്രവർത്തകരായ ജയപ്രകാശ്, നദീം പെരുമ്പടപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡിവിഷൻ പരിധിയിലെയും സമീപപ്രദേശത്തെയും വിജയിച്ച വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ഹൃദയസ്പർഷമായ ക്ലാസും ഡിവിഷൻ മെമ്പറുടെ ആത്മാർത്ഥമായ പ്രോത്സാഹനവും ചങ്ങരംകുളം ആദിയ ഇന്റഗ്രേറ്റ് സ്കൂളിൾ സ്റ്റാഫിന്റെ സ്വീകരണവും നിറഞ്ഞ സദസ്സിന് വ്യത്യസ്ത അനുഭവവും പൂർണ്ണ സംതൃപ്തിയുമുണ്ടായിരുന്നു എ കെ ഫാത്തിമ ലിയാന ,നിഹില നസീം, അൻസിയ, അസീമ പരിപാടികൾക്ക് നേതൃത്വം നൽകി. ജാബിർ സാദിക്ക് സ്വാഗതവും ജാബിർ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '



Post a Comment

0 Comments