പൊന്നാനി - തിരൂർ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണം - മുസ്‌ലിം ലീഗ്
ഷമീർ ഇടിയാട്ടയിൽ ഓർഗനൈസിങ് സെക്രട്ടറി.
ചമ്രവട്ടം പാലം വഴി പൊന്നാനി - തിരൂർ ദേശസാൽകൃത റൂട്ടിൽ ആവശ്യമായ കെ.എസ്.ആർ.ടി.സി. സർവീസുകൾ അനുവദിച്ചു വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മുസ്‌ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പൊന്നാനിയിലെയും തിരൂരിലെയും പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും സർക്കാർ, സ്വകാര്യ ഓഫീസുകളിലേക്കും നൂറു കണക്കിന് യാത്രക്കാരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്. കെ.എസ്.ആർ.ടി.സിയുടെ കണക്ക് പ്രകാരം വിദ്യാർഥികൾ ഉൾപ്പെടെ ഏഴായിരത്തോളം യാത്രക്കാരാണ് ദിനംപ്രതി ഈ റൂട്ടിനെ ആശ്രയിക്കുന്നത്.
പ്രതിദിനം പൊന്നാനി കെ.എസ്.ആർ.ടി.സിയിൽ നിന്ന് എട്ട് ഷെഡ്യൂളുകളിലായി 64 ട്രിപ്പുകളാണ് പൊന്നാനി - തിരൂർ റൂട്ടിൽ സർവീസ് നടത്തേണ്ടത്. അവധി ദിവസങ്ങളിൽ എട്ട് ഷെഡ്യൂളിൽ 32 ട്രിപ്പുമാണ് സർവീസ് നടത്തേണ്ടതാണ്. എന്നാൽ മിക്ക ദിവസങ്ങളിലും ഇതുവഴിയുള്ള സർവീസ് കൃത്യമായി അധികൃതർ അയക്കുന്നില്ലെന്നും സർവീസുകൾ വെട്ടിച്ചുരുക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് കെ.എസ്.ആർ.ടി.സി. അധികൃതർ ചെയ്യുന്നതെന്നും ഇതുവഴിയുള്ള സർവീസുകൾ പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മുസ്‌ലിം ലീഗ് നേതാക്കൾ അറിയിച്ചു. ലീഗ് ഹൗസിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്റ് പി.പി. യൂസഫലി അധ്യക്ഷനായി. മുസ്‌ലിം ലീഗ് പൊന്നാനി മണ്ഡലം ഓർഗനൈസിങ് സെക്രട്ടറിയായി ഷമീർ ഇടിയാട്ടയിലിനെ യോഗം തിരഞ്ഞെടുത്തു. ജില്ലാ ഖജാൻജി അഷ്റഫ് കോക്കൂർ, സുഹറ മമ്പാട്, മണ്ഡലം ഭാരവാഹികളായ സി.എം. യൂസഫ്, വി.വി. ഹമീദ്, ഷമീർ ഇടിയാട്ടയിൽ, വി. മുഹമ്മദുണ്ണി ഹാജി, വി.പി. ഹസ്സൻ, ടി. എ. മജീദ്, ബഷീർ കക്കിടിക്കൽ, വി. മുഹമ്മദുണ്ണി ഹാജി സുബൈർ ചെറുവല്ലൂർ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments