Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പലിശ ക്കെണിയിൽ നിന്ന് ഒരു പ്രദേശത്തിന് തണലേകി 17 വർഷങ്ങൾനേതൃ സംഗമം നാളെ


പലിശ ക്കെണിയിൽ നിന്ന് ഒരു പ്രദേശത്തിന് തണലേകി 17 വർഷങ്ങൾ
നേതൃ സംഗമം നാളെ

മാറഞ്ചേരി: പലിശ ക്കെണിയിൽ നിന്ന് ഒരു പ്രദേശത്തിന് തണലേകി ക്കൊണ്ടിരിക്കുന്ന തണൽ വെൽഫെയർ സൊസൈറ്റി 17 വർഷങ്ങൾ പിന്നിടുന്നു. കേരളത്തിലെ പ്രഥമപലിശരഹിത അയൽകൂട്ടായ്മയായ തണലിൻ്റെ 17-ാം വാർഷികം ഏപ്രിൽ അവസാന വാരം നടക്കുന്നു. വാർഷികത്തിന് മുന്നോടിയായി നടക്കുന്ന നേതൃസംഗമം ഞായറാഴ്ച വൈകീട്ട് 3 മണിക്ക് തണൽ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നേതൃസംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖാ റസാഖ് ഉദ്ഘാടനം ചെയ്യും. തണൽ പ്രസിഡൻ്റ് ടി.പി. നാസർ അധ്യക്ഷത വഹിക്കും. പെരുമ്പിലാവ് അൻസാർ ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. മെഹ്മൂദ് ഷിഹാബ് മുഖ്യപ്രഭാഷണം നടത്തും. പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ കോർഡിനേറ്റർ പി.ഇബ്രാഹിം കുട്ടി, നാസിം എ. മുഹമ്മദ് മുബാറക് , എ . മൻസൂർറഹ്മാൻ, ഏ.ടി അലി, എന്നിവർ സംബന്ധിക്കും. തണൽ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറും.
2009 ജനുവരിയിൽ തുടക്കം കുറിച്ച സംഗമം പലിശരഹിത അയൽകൂട്ട സംവിധാനം 17 വർഷങ്ങൾ പിന്നിടുകയാണ്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ 150 ൽ പരം അയൽകൂട്ടങ്ങളും മുവ്വായിരത്തോളം മെമ്പർമാരുമാണ് തണലിന് കീഴിലുള്ളത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ഇവർ പരസ്പരം പലിശ രഹിത വായ്പകൾ നൽകിക്കൊണ്ടിരിക്കുന്നത്. ഉള്ളവരിൽ നിന്ന് ഇല്ലാത്തവരിലേക്ക് ഒഴുകിയ കാരുണ്യത്തിൻ്റെ പ്രവാഹമായിരുന്നു ആ സഹായങ്ങൾ. പരസ്പര സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഈ കൂട്ടായ്മ സ്ത്രീകളുടെ ഉന്നതിക്ക് വിവിധ മേഖലകളിൽ വ്യത്യസ്ഥ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തണൽ പുരയിട കൃഷി, തൊഴിൽ സംരംഭങ്ങൾ, തണൽസുരക്ഷാ പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, നിയമ ബോധവത്കരണം, കലാ സാഹിത്യ മത്സരങ്ങൾ തുടങ്ങി വിവിധ മേഖലകളിലൂടെ വനിതകളെ ശാക്തീകരിക്കാൻ പരിപാടികൾ ആവിഷ്കരിക്കുന്നു.
17-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഏപ്രിൽ അവസാന വാരത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ തണൽ പ്രസിഡൻ്റ് ടി.പി. നാസർ, ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, സംഗമം കോർഡിനേറ്റർ റമീനാഫാരിഷ് , സ്വാഗത സംഘം ഭാരവാഹികളായ ബേബി ബാൽ, ആരിഫ ബഷീർ എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments