Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത്‌ സ്റ്റേഡിയം : നവീകരണം മാർച്ച്‌ 15 നകം പൂർത്തീകരിക്കും.


മാറഞ്ചേരി പഞ്ചായത്ത്‌ സ്റ്റേഡിയം : നവീകരണം മാർച്ച്‌ 15 നകം പൂർത്തീകരിക്കും. 

മാറഞ്ചേരി : മാറഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് 15 ന് ഉള്ളിൽ പൂർത്തീകരിക്കുമെന്ന് കരാറുകാരുടെ ഉറപ്പ്. 
 മാറഞ്ചേരി പഞ്ചായ ത്തിന്റെ മിനി സ്റ്റേഡിയം നവി കരിക്കുന്നതിന് സ്പോർട്‌സ് കൗൺസിൽ എൻജിനീയറിങ് വിഭാഗത്തിന് വിട്ടുകൊടുത്തിട്ട് വർഷങ്ങളായിട്ടും നിർമാണം പൂർത്തീകരിക്കാത്തതിനെ തുടർന്ന് എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കണം എന്നും അതല്ലെങ്കിൽ സ്ഥലം തിരിച്ചു ഏൽപ്പിക്കണം എന്നും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജിത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. 
ഇതേ തുടർന്നാണ് കരാറുകാരുടെയും അധികൃതരുടെയും അടിയന്തര ഇടപെടൽ ഉണ്ടായത്. ചൊവ്വാഴ്ച മുതൽ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതുമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം പി. വി മുസ്തഫ , കരാർ കമ്പനിയായ സയാൻ കൺസ്ട്രക്ഷൻസിന്റെ പ്രതിനിധികൾ എൻജിനീയർമാർ തുടങ്ങിയവർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്നു.
സംസ്ഥാന സർക്കാരിൻറെ 2021ലെ ബജറ്റിൽ 2.5 കോടി രൂപ വകയിരുത്തി സ്റ്റേഡിയം അത്യാധുനിക രീതിയിൽ നവീ കരിക്കുന്നതോടൊപ്പം ഫു ട്ബാൾ ടർഫ്, ഓപൺ ജിം എന്നിവ ഉൾപ്പെടുന്ന പ്രവൃത്തി കൾ 2022ൽ കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ ഉദ്ഘാ ടനം ചെയ്തിരുന്നു. എന്നാൽ, ടർഫ് നിർമിക്കുന്നതിനെ പ്ര
ദേശത്തെ കായികപ്രേമികൾ എതിർത്തപ്പോൾ ആദ്യ ടെൻഡർ മരവിപ്പിക്കുകയും പിന്നീ ട് 2024 മെയ് മാസത്തിൽ പുതിയ ടെൻഡർ പ്രകാരം പു തിയ കരാറുകാരന് നിർമാണ പ്രവൃത്തികൾ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തീകരിക്കുന്നതിനും കളിക്കളം വിട്ടുനൽകുന്നതിനും നടപടിയായിരുന്നില്ല.
ഇതേതുടർന്നാണ് പഞ്ചായത്തിൽ പുതുതായി ഭരണമേറ്റ ഭരണസമിതി വിഷയത്തിൽ അടിയന്തരമായി ഇടപ്പെട്ടത്.സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് 15 നകം പൂർത്തീകരിച്ച് കൈമാറുമെന്ന് അധികൃതർ ഉറപ്പുനൽകിയതായും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആരംഭിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജിത്ത് പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments